ഒഞ്ചിയം: ഒഞ്ചിയം ഗവ.യുപി സ്കൂളില്‍ വേറിട്ട ഭംഗിയോടെ ഓണം ആഘോഷിച്ചു. പരീക്ഷാ ചൂടൊഴിഞ്ഞ് യൂണിഫോം
മാറ്റിവെച്ച് വര്‍ണ വസ്ത്രങ്ങള്‍ അണിഞ്ഞ് തുമ്പപ്പൂവിനും മുക്കുറ്റി പൂവിനും കാക്കപ്പൂവിനും ഒപ്പം ഓണസദ്യയ്ക്ക് വീട്ടില്‍ നിന്ന് തയ്യാറാക്കിയ വിഭവങ്ങളുമായാണ് കുട്ടികള്‍ സ്കൂളിലെത്തിയത്. ഇവര്‍ക്കൊപ്പം പൂക്കളം ഒരുക്കാനും ഓണസദ്യക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും അധ്യാപകരോടൊപ്പം രക്ഷിതാക്കളും സഹായികളായി. കസേര കളിച്ചും കുപ്പിയില്‍ വെള്ളം നിറച്ചും ഉറിയടിച്ചും കുട്ടികള്‍ ഓണാഘോഷം കെങ്കേമമാക്കി.
വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ക്ക് പ്രധാന അധ്യാപകന് പ്രമോദ് എം.എന്‍, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത്, അധ്യാപകരായ ബിജു മൂഴിക്കല്‍, റീന.എന്‍, ശ്രീജ, നവ്യശ്രീ, അപര്‍ണ, തെസ്ലി, പ്രീതി കെ.കെ, അശ്വിനി, ബിബിലേഷ് എന്നിവര്‍ നേതൃത്വം നല്കി. പൂക്കള മത്സര വിജയികള്‍ക്കും സ്കൂളിലെ
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സിംഫണി ഒഞ്ചിയം ഉപഹാരങ്ങള്‍ നല്കി.