ആയഞ്ചേരി: സിപിഎം ജനറല്‍ സെക്രട്ടരിയും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സാരഥിയും ഇന്ത്യന്‍
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കാവല്‍ ഭടനുമായിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ആയഞ്ചേരിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. ആയഞ്ചേരി ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു. കെ.വി ജയരാജന് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.കുഞ്ഞിരാമന്, കെ സോമന്, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരന്‍, രാമദാസ് മണലേരി, സി.വി.കുഞ്ഞിരാമന്, എം.ഇബ്രായി, കണ്ടോത്ത് കുഞ്ഞിരാമന്, മുത്തുതങ്ങള്‍, കരിം ടി.കെ, മന്‍സൂര്‍ എടവലത്ത്, ബാബു
കൊയിലോത്ത്, പറമ്പത്ത് കുഞ്ഞിരാമന്, സുരേഷ് എന്‍ കെ, അനില്‍ ആയഞ്ചേരി, രനീഷ് ടി.കെ എന്നിവര്‍ സംസാരിച്ചു.

