വടകര: കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനും മോണ്ടിസോറി ടീച്ചേര്‍സ് ട്രെയിനിങ് സെന്ററും
സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. എഡ്യൂക്കേഷണല്‍ സഹകരണ സംഘം പ്രസിഡന്റ് അഡ്വ: സി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയല്‍ താരം ദിസീമ ദിവാകര്‍ മുഖ്യാതിഥിയായി. ഭരണ സമിതി അംഗങ്ങളായ ബിജുല്‍ ആയാടത്തില്‍, സുബിത്.സി.കെ, സജിനി പ്രേമന്‍, സെക്രട്ടറി റീജ കെ പ്രദീപ്, സാരംഗ്.സി.കെ, നിത്യ സത്യാനന്ദ്, പി.ടി.എ. പ്രസിഡന്റ് മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓണ സദ്യയും വിവിധ കലാ കായിക പരിപാടികളും നടന്നു.
