നാദാപുരം: ഓണേശ്വരന്റെ വേഷവിതാനങ്ങള്‍ കണ്ട് കുട്ടികള്‍ വിസ്മയം കൊണ്ടു. ചമയങ്ങള്‍ കണ്ടു. ഒപ്പം ഓണേശ്വരന് വേഷം
കെട്ടുന്ന കലാകാരനുമായി അഭിമുഖവും നടത്തി. അങ്ങനെ സിസിയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രാദേശിക കലാകാരനുമായി അഭിമുഖം നടത്താനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഓണപ്പൊട്ടന്റെ ദേശം എന്നറിയപ്പെടുന്ന നിട്ടൂരിലെത്തി അഖിലേഷുമായി കുട്ടികള്‍ സംവദിച്ചത്. ഓണപ്പൊട്ടന്റെ വേഷങ്ങളക്കുറിച്ചും ചമയങ്ങളെക്കുറിച്ചും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചുമുളള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായി വിശദീകരണം നല്കി. ഇതിനോടൊപ്പം കുട്ടികള്‍ പന്തീരടിമനയും സന്ദര്‍ശിച്ചു. അണുകുടുംബങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് 62 മുറികളുള്ള മനയും ചാണകം മെഴുകിയ നിലവും അവരുടെ സങ്കല്പങ്ങള്ക്കും അപ്പുറമായിരുന്നു. സ്കൂളിലെ വിദ്യാരംഗം
സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പരിപാടിക്ക് അധ്യാപകരായ ശ്രീജ, സുനിത, ബീന എന്നിവര്‍ നേതൃത്വം നല്കി.