തൊട്ടില്‍പാലം: മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രനടയിലെ ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ കല് വിളക്ക് നശിപ്പിച്ച നിലയില്‍. ഇന്ന്
കാലത്ത് റോഡിലൂടെ പോകുന്നവരാണ് കല്‍വിളക്ക് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഒരു മീറ്ററോളം ദൂരത്തില്‍ കല്‍വിളക്കിന്റെ വിവിധ ഭാഗങ്ങള്‍ വേര്പെട്ട്കിടക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ക്ഷേത്ര മുറ്റത്ത് മൂന്ന് കല്‍വിളക്കുകള്‍ സ്ഥാപിച്ചത്. അതില്‍ ഒന്നാണ് നശിപ്പിച്ചത്. തൊട്ടില്‍പാലം പോലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
