പയ്യോളി: തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ്
സ്കീം വളണ്ടിയര്‍മാര്‍ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. അരയേക്കറില്‍ ചെയ്ത കൃഷി വന്‍ വിജയമായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കളം ഒരുക്കാനും കൃഷിയുടെ രീതികള്‍ കുട്ടികളെ പരിചയപ്പെടുത്താനും ഇതിലൂടെ കഴിയുക എന്നത് അഭിനന്ദനാര്‍ഹമാണെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, വാര്‍ഡ് മെമ്പര്‍ ബിനു കാരോളി, പ്രിന്‍സിപ്പല്‍ വി.നിഷ, സ്റ്റാഫ് സെക്രട്ടറി ഷിജുകുമാര്‍.ആര്, സജിത്ത്.കെ എന്നിവര്‍ സംസാരിച്ചു.
നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ രനീഷ് ഒ.എം, അധ്യാപകരായ പ്രകാശന് സി.എം, അനീഷ് പാലിയില്‍, ബഷീര്‍.എം, രജീഷ് വി, സത്യന്.പി, പ്രജിഷ, അഭിലാഷ് തിരുവോത്ത്, വിനയന് പി തുടങ്ങിയ അധ്യാപകരും വിദ്യാര്‍ഥി
വളണ്ടിയര്‍മാരും ചേര്‍ന്ന് നടത്തിയ ചെണ്ടുമല്ലി കൃഷി വന്‍ വിജയമായി. രണ്ടര മാസം മുമ്പാണ് സ്കൂള്‍ വളപ്പില്‍ കൃഷി തുടങ്ങിയത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള കൃഷി പരിപാലനം നല്ല വിളവ് ലഭിക്കാന്‍ സഹായിച്ചു.