നാദാപുരം: ഒരു നേരത്തെ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുത്. കുട്ടിക്കാലത്ത് ഞാനത് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ്
എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് വിശേഷ അവസരങ്ങളില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത്. കല്ലാച്ചിയിലെ എംടി ഹോട്ടല്‍ ഉടമ കുഞ്ഞിരാമനാണ് ഭക്ഷ്യ കിറ്റ് നല്കി നാടിന് മാതൃകയാകുന്നത്.
2013ലാണ് അഞ്ച് പേര്‍ക്കായി ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയത്. വര്‍ഷത്തില്‍ രണ്ട് തവണ ഭക്ഷണ കിറ്റ് വിതരണം ചെയ്തു വരുന്നു. അഞ്ച് പേര്‍ക്ക് നല്കിയ കിറ്റ് ഇന്ന് 170 ഓളം പേര്‍ക്കാണ് ഈ ഓണത്തിന് വിതരണം ചെയ്തത്. പ്രാഥമിക സ്കൂള്‍ പഠനത്തിന് ശേഷം പിതാവിനെ സഹായിക്കാന്‍ കല്ലാച്ചിയില്‍ തുന്നല്‍ ജോലി ചെയ്തെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള പ്രയാസം നേരിടുമ്പോഴാണ് ചെറിയ ചായക്കട തുടങ്ങിയത്. പിന്നീട് ഹോട്ടലാക്കി മാറ്റി. ഇതില്‍ നിന്ന് ദിവസവും ചെറിയൊരു സംഖ്യ മാറ്റി വെച്ചാണ് ഓണക്കാലത്തും, വിഷു, റംസാന് കാലത്തും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കിറ്റ് വിതരണം നടത്തുന്നത്. കിറ്റ് കൂടാതെ നിര്‍ധനരായ പത്ത് പേര്‍ക്ക് 250 രൂപ തോതില്‍ ഓരോ മാസവും ചികിത്സ സഹായവും നല്കി വരുന്നുണ്ട്. കിറ്റ് വിതരണം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.ഗവാസ് ചികില്‍സ സഹായം വിതരണം ചെയ്തു. വി.പി.കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി.കെ. ചന്ദ്രന്, രജീന്ദ്രന്‍ കപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.