വില്ല്യാപ്പള്ളി: കെഎസ്എഫ്ഇ വില്യാപ്പള്ളി ശാഖയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു ഗ്യാലക്സി ചിട്ടിയില്‍ 3500 രൂപയുടെ ഓണക്കോടി സമ്മാനം ലഭിച്ച ഉപഭോക്താക്കള്‍ക്ക് ഖാദി ഉല്പന്നത്തിന്റെ കൂപ്പണ്‍ വിതരണം മാനേജര്‍ പി.പ്രമോദന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ സജിത്ത് ജെ അധ്യഷത വഹിച്ചു. സോണിയജരാജ്, സുനില്‍കുമാര്‍, മിനിമോള്‍, സിനിമോള്‍, ബിജേഷ്, അശോകന് പതിയാരക്കര, പ്രകാശന് എ.എം, പ്രമോദ് എന്നിവര്‍ പങ്കെടുത്തു. പൂക്കളം തീര്‍ത്തും സദ്യ ഒരുക്കിയും ആഘോഷം കെങ്കേമമായി.