പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂളിലെ 41
കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ. ഇതിന്റെ പശ്ചാത്തലത്തില്‍ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിര്‍ത്തിവെക്കുകയും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു. എന്നാല്‍ സ്കൂളിലെ ഭക്ഷണത്തിലോ വെള്ളത്തിലോ രോഗത്തിന് കാരണമായ രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്കി. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
