വടകര: എന്‍എച്ച് 66 നിര്‍മാണം അശാസ്ത്രീയമാണന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. ദേശീയ പാത നിര്‍മാണ അപാകതകള്‍ക്കെതിരെ യുഡിഎഫ്-ആര്‍എംപിഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര പനവേല്‍ മുതല്‍ കന്യാകുമാരി വരെയാണ് നാഷണല്‍ ഹൈവെ ആറുവരി പാത. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് കാലങ്ങളായി വിലങ്ങ് നിന്നവര്‍ അധികാരത്തിലേറിയപ്പോള്‍ തങ്ങളാണ് ഈ പദ്ധതിയുടെ അവകാശികളെന്ന് പറയുന്നുവെങ്കിലും നിര്‍മാണ ഘട്ടത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസത്തില്‍ കേരള മുഖ്യമന്ത്രിയും പൊതു മരാമത്ത് മന്ത്രിയും ഇടപെടുന്നില്ല.
മുക്കാളിയിലും കേളു ബസാറിലും ഉണ്ടായ വന്‍ അപകടത്തില്‍ നാട് രക്ഷപ്പെട്ടതാണ്. ഇത് വലിയ സൂചനയായിട്ട് പോലും അധികൃതരുടെ ഭാഗത്ത് നിന്ന് മിണ്ടാട്ടമില്ല. ഇതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉള്‍പടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കല്‍ അബ്ദുള്ള, എന്‍.വേണു, അഡ്വ: ഐ.മൂസ, ഇ.നാരായണന് നായര്‍, ഒ.കെ. കുഞ്ഞബ്ദുള്ള, എന്‍.പി.അബ്ദുള്ള ഹാജി, സതീശന് കുരിയാടി, പ്രദീപ് ചോമ്പാല, പറമ്പത്ത്
പ്രഭാകരന്, ഒ.പി.മൊയ്തു, പി.എസ്.രഞ്ജിത്ത് കുമാര്‍, എം.ഫൈസല്‍, വി.കെ.പ്രേമന്, പുറന്തോടത്ത് സുകുമാരന്‍, അന്‍വര്‍ ഹാജി, ശ്രീജിത്ത്, ചന്ദ്രന് കുളങ്ങര, ബാബു ഒഞ്ചിയം, വി.കെ.അസീസ്, ആയിഷ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.