അഴിയൂര്‍: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ചോമ്പാല സര്‍വീസ്
സഹകരണ ബാങ്കിന്റെയും അഴിയൂര്‍ വനിതാ സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കലേഷ് വെള്ളച്ചാല്‍ ഏറ്റുവാങ്ങി.
വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ സ്വരൂപ്, അസിസ്റ്റന്റ് ദീപേഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബാലന് മാട്ടാണ്ടി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍ അര്‍ഷിന, ഓവര്‍സിയര്‍ രഞ്ജിത്ത് കുമാര്‍, മേറ്റുമാരായിട്ടുള്ള ഉഷ, പ്രജിന, പുഷ്പ, കുടുംബശ്രീ അംഗങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് പ്രാദേശികമായി ഉല്പാദിപ്പിച്ച ചെണ്ടുമല്ലിയുടെ മഞ്ഞ, ചുവപ്പ് നിറമുള്ള പൂക്കള്‍
ആവശ്യക്കാര്‍ക്ക് കിലോയ്ക്ക് 200 രൂപക്ക് ലഭിക്കും.