വടകര: വടകര നഗരസഭയുടെ ഉടമസ്ഥതയില്‍ അറക്കിലാട് പ്രദേശത്ത് സ്ഥാപിച്ച ഹോമിയോ ഡിസ്പെന്‍സറിയുടെ ഔപചാരിക
ഉദ്ഘാടന കര്‍മം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി കെ സതീശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജിതാ പതേരി, പി സജീവ് കുമാര്‍, ധനീഷ്, പി പി രാജു, ശ്രീജിന. വി കെ അസീസ്, എ വി ഗണേശന്, പി പി രാജന്, കെ പ്രകാശന്, പി സോമ ശേഖരന്, വിപി ഗിരീഷ്, മുക്കോലക്കല്‍ ഹംസ ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത സ്വാഗതവും പിഎ ടു സെക്രട്ടറി ഗണേഷ് നന്ദിയും പറഞ്ഞു.
