നാദാപുരം: മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്തി കൊണ്ട് വന്ന് വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്ന
സംഘത്തിലെ യുവാവ് 80 കുപ്പി മദ്യവുമായി അറസ്റ്റില്‍. ചെക്യാട് നെല്ലിക്കാപ്പറമ്പ് സ്വദേശി പാലയുള്ള പറമ്പത്ത് സുധീഷിനെയാണ് (38) നാദാപുരം എക്സൈസ് ഇന്സ്പെ
ക്ടര്‍ അനിമോന് ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ തൂണേരിയില്‍ വാഹന പരിശോധനക്കിടെയാണ് പ്രതിയെ പിടികൂടിയത്. കെഎല്‍ 18 കെ 4941 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ ടൂറിസ്റ്റ് ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. നാല് വില്പനക്കാര്ക്ക് നല്‍കാനായി 20 എണ്ണം വീതമുള്ള ബണ്ടിലാക്കി സെലോ ടാപ്പ് ഉപയോഗിച്ച് കവര്‍ ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു.
ചെക്യാട്, കുറുവന്തേരി, നെല്ലിക്ക പറമ്പ് മേഖലകളിലെ വില്പനക്കാര്ക്ക് മാഹിയില്‍ നിന്ന് മദ്യം എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനിയാണ് സുധീഷെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതോടെ കുറച്ച് ദിവസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഉദ്യോഗസ്ഥരായ കെ.കെ. ജയന്, സി.എം. സുരേഷ് കുമാര്‍ , സി ഇ ഒ മാരായ കെ ഷിരാജ് , കെ. സനീഷ് ,
പി.പി. ശ്രീജേഷ് , ആര്. എസ് ബവിന്, പി.എം.സൂര്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു