തലശ്ശേരി: തലശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. 1.18 കിലോ കഞ്ചാവുമായി യുവതി എക്സൈസ് പിടിയിലായി. തലശ്ശേരി ടി സി
റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനി ജോഖില ഖാട്ടൂണ്‍ ആണ് പിടിയിലായത്. ഓണം സ്പെഷ്യല്‍ എന്ഫോഴ്സ്മെന്റ്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ.വിജേഷിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനന. കൊല്‍ക്കത്തയില്‍ നിന്നു കഞ്ചാവ് വാങ്ങി കേരളത്തില്‍
കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനന. കൊല്‍ക്കത്തയില്‍ നിന്നു കഞ്ചാവ് വാങ്ങി കേരളത്തില്‍