വടകര: സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാന്‍ഡിന് സമീപം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓണം
ഫെയര്‍ തുടങ്ങി. 14 വരെയാണ് ഫെയര്‍. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി കെ സതീശന് ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങിനിര്‍ത്താന്‍ ഇത്തരം ചന്തകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ഒരുക്കിയിട്ടുണ്ട്.
താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.ജയന് അധ്യക്ഷത വഹിച്ചു. സി.രാമകൃഷ്ണന്, വിനീഷ് പുതുപ്പണം, സി.കുമാരന്, പ്രദീപ് ചോമ്പാല, പി സീമ, കെ പ്രകാശന്, പി.സോമശേഖരന്‍, എം പി അബ്ദുള്ള, ശ്രീജ ശ്രീനികേതനം എന്നിവര്‍ സംസാരിച്ചു.