പേരാമ്പ്ര: സംസ്ഥാനത്ത് ഔഷധ വിപണിയില്‍ വര്‍ധിച്ചു വരുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍
സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെപിപിഎ പേരാമ്പ്ര ഏരിയാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സര്‍ക്കാരിതര മേഖലയില്‍ പലവിധ സബ്സിഡി റീട്ടെയില്‍ ചെയ്ന്‍ ഫാര്‍മസികള്‍ മുഖേന ജനറിക്ക് മരുന്നുകളുടെ വില്പനയും ഉപഭോഗവും വര്‍ധിച്ചു വരുന്ന സാഹചര്യമാണിപ്പോള്‍. ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താത്തതിനാല്‍ രോഗശമനം അസാധ്യമാവുകയാണ്. ജീവിതശൈലി രോഗങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ ജനറിക് മരുന്നുകള്‍ ഭീഷണിയായി തീരുന്നുണ്ടെന്ന് കെപിപിഎ ഏരിയാ കണ്വെന്ഷന് ചൂണ്ടിക്കാട്ടി. ഫാര്‍മസിസ്റ്റുകളുടെ കാലോചിതമായി പുതുക്കിയ മിനിമം വേതനം ഉടന്‍
പ്രാബല്യത്തിലാക്കുക, സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഇന്‍ഷ്വറന്‍സ്/ക്ഷേമനിധി പരിരക്ഷ ഉറപ്പുവരുത്തുക, അസിസ്റ്റന്റ് ഫാര്‍മസി കോഴ്സ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്വെന്ഷന് ഉന്നയിച്ചു.
അസോസിയേഷന് സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം ടി.സതീശന് ഉദ്ഘാടനം ചെയ്തു. റനീഷ് എ.കെ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എസ്.ഡി. സലീഷ് കുമാര്‍, സി.സി ഉഷ, ഷോജി. വി.എം എന്നിവര്‍ സംസാരിച്ചു. പി.കെ രാജീവന് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി.സി. ഉഷ-പ്രസിഡന്റ്, പി.കെ രാജീവന്-സെക്രട്ടറി, പ്രേംനാഥ്-ട്രഷറര്‍ എന്നിവരെ തെരത്തെടുത്തു