വടകര: പുതുപ്പണം പാലയാട്ട് നടയില്‍ സര്‍വീസ് റോഡിലൂടെ ഓട്ടം പോകാത്ത ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.
വിദ്യാര്‍ഥികള്‍ ഉള്പെടെയുള്ളവര് സര്‍വീസ് റോഡില്‍ കാത്ത് നില്‍ക്കുമ്പോഴാണ് ഇതുവഴി പോകാതെ ബസുകളുടെ കുതിപ്പ്. ഏറെ നേരം കാത്തിരുന്നിട്ടും ബസുകള്‍ കാണാതെ വന്നപ്പോഴാണ് കാര്യം അറിയുന്നത്. ഇതേതുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ദേശീയപാതയുടെ പ്രധാനഭാഗത്ത് കയറി ഇത്തരം ബസുകള്‍ തടഞ്ഞിടുകയായിരുന്നു. പുതുപ്പണം ഭാഗത്ത് സര്‍വീസ് റോഡിലൂടെ ബസുകള്‍ പോയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് കയറാനാവില്ല. ഈയിടെ നടന്ന അപകടത്തെ തുടര്‍ന്ന് ഇവിടെ പ്രധാനറോഡിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. മതിയായ സമയമില്ലെന്ന് പറഞ്ഞാണ് സര്‍വീസ് റോഡിലൂടെ ഓടാത്തതെന്നാണ് ബസുകാരുടെ നിലപാട്.
പരീക്ഷക്ക് പോകേണ്ട വിദ്യാർഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാരാണ് ബസ് കാത്ത് നിന്നത്. ബസ് തടഞ്ഞ യുവാക്കള്‍
പ്രശ്നം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി.

പരീക്ഷക്ക് പോകേണ്ട വിദ്യാർഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാരാണ് ബസ് കാത്ത് നിന്നത്. ബസ് തടഞ്ഞ യുവാക്കള്‍
