കല്പറ്റ: വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച് പരിക്കേറ്റ ജെന്സന് മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍
പ്രവേശിപ്പിച്ച ജെന്സണ് വെന്റിലേറ്ററിലായിരുന്നു. അല്‍പ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെന്സണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 8.52ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം കല്പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്സണ്.അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം വാനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ബസില്‍ ഉണ്ടായിരുന്ന രണ്ടു
പേര്‍ക്കും പരിക്കുണ്ട്.

