കുറ്റ്യാടി: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ അടര്‍ന്നുവീണ് പുറത്തേക്കു വീഴാന്‍പോയ ഡ്രൈവര്‍ക്കും
യാത്രക്കാര്‍ക്കും രക്ഷകയായി മാറിയ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഷമീനയ്ക്ക് നാടിന്റെ ഒന്നാകെ സ്നേഹാദരം. ചൊവ്വാഴ്ച രാവിലെ തൊട്ടില്‍പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ ഓട്ടത്തിനിടെ അടര്‍ന്നു വീഴുകയായിരുന്നു. ഡോര്‍ വീണതോടെ പുറത്തേക്ക് വീഴാനാഞ്ഞ ഡ്രൈവറെ ബസിലെ യാത്രക്കാരിയായ ഷമീന വലിച്ചു പിടിച്ച് രക്ഷിക്കുകയായിരുന്നു. സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഷമീന നാട്ടിലൊന്നാകെ താരമാകുകയായിരുന്നു.
സന്ദര്‍ഭോചിതമായ രക്ഷാപ്രവര്‍ത്തനം നടത്തി നാടിനൊന്നാകെ മാതൃകയായ കെ.പി.ഷമീനയെ ടീം ദുരന്ത നിവാരണ സേന പ്രവര്‍ത്തകര്‍ അനുമോദിച്ചു. കുറ്റ്യാടി പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി.കൈലാസ് നാഥ് ഉപഹാരം നല്കി. ചെയര്മാന് മുത്തലിബ്ബ് ചെറിയ കുമ്പളം അധ്യക്ഷനായി. പി.പി.ദിനേശന്, കെ.പി.ഹമീദ്, ഒ.ടി.അലി, സലാം കായക്കൊടി, പി.കെ.ഹാരിസ്,
യാസര്‍ കള്ളാട്, എന്‍.കെ.ആസാദ്, ജബ്ബാര്‍ കള്ളാട്, എം.കെ.റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.