വടകര: വിശ്വഹിന്ദു പരിഷത്ത് വടകര താലൂക്ക് ഗണേശോത്സവം ഈ മാസം 21 ന് ശനിയാഴ്ച വടകരയില്‍ നടക്കും. പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് കുരിയാടിയില്‍ സമാപിക്കും. ഇതിന്റെ വിജയത്തിന് സ്വരൂപ് മേമുണ്ട ചെയര്‍മാനും ശ്രീജേഷ്
ചോളംവയല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. ലാലു പഴങ്കാവ്, വേണുഗോപാല്‍ അറക്കിലാട് (വൈസ് ചെയര്‍), പി.പി.സതീശന് (ട്രഷറര്‍), നിധിന് മേമുണ്ട (ആഘോഷ പ്രമുഖ്) എന്നിവരാണ് മറ്റുഭാരവാഹികള്‍.
