അരൂര്‍: കനാലില്‍ ഒഴുകി എത്തുന്ന മലിന ജലം നാട്ടുകാര്‍ക്ക് ദുരിതമായി. പെരുണ്ടച്ചേരി ബ്രാഞ്ച് കനാലിലാണ് നീല നിറത്തോട് കൂടിയ മലിന ജലമെത്തുന്നത്. ദുര്‍ഗന്ധവും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. അരൂര്‍ പോസ്റ്റ് ഓഫീസ് പരിസരം വഴി
പെരുമുണ്ടച്ചേരി, പൂളക്കണ്ടി ഭാഗത്തേക്ക് പോകുന്ന കനാലിലാണ് മലിന ജലം ഒഴുകി എത്തുന്നത്. കനാലിനോട് ചേര്‍ന്ന നിരവധി കിണറുകളിലെ വെള്ളവും മലിനമാകുന്നതായി വീട്ടുകാര്‍ അറിയിച്ചു.
