നാദാപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഏറെ നഷ്ടമുണ്ടായ വളയം ഗ്രാമപഞ്ചായത്തിലെ മലയോരം ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്. വിലങ്ങാട് കഴിഞ്ഞാല്‍ ഏറ്റവുമധികം ദുരിതമുണ്ടായത് വളയത്തെ മലയോര മേഖയിലാണ്. കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടായി .
ആദിവാസി ഊരുകളിലുള്ളവരുള്പ്പെടെ നിരവധി പേര് ഏറെ ദിവസം കല്ലുനിരയിലെയും കുറുന്തേരിയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. ഈ മേഖലയില്‍ ഇതു വരെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ദുരന്തബാധിത മേഖലയുടെ പട്ടികയില്‍ നിന്നു വളയത്തെ ഒഴിവാക്കിയതില്‍ മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടിവ് പ്രതിഷേധിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. കാവില്‍ പി മാധവന് മാര്‍ഗ രേഖ അവതരിപ്പിച്ചു. കെപിസിസി സെക്രട്ടറി
സത്യന് കടിയങ്ങാട്, ജില്ലാ ഭാരവാഹികളായ ഇ.നാരായണന് നായര്‍, മാക്കൂല്‍ കേളപ്പന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ്, പി.കെ ശങ്കരന്, കെ കൃഷ്ണന്, ഇ.കെ.ചന്തമ്മന്‍, രവീഷ് വളയം, വി.കെ.ഗോവിന്ദന്, സുനില്‍ കാവുന്തറ, തയ്യില്നാണു, കെ.സുശാന്ത്, കെ.വരുണ്‍ ദാസ്, വി.വി ലാലു, എ.പി.ബാബു, പി.കെ സുരേന്ദ്രന്, ടി.ഇ കൃഷ്ണകുമാര്‍, പി. പി സിനില, രാജന് ചന്ദ്രോത്ത് എന്നിവര്‍ സംസാരിച്ചു.