മുയിപ്പോത്ത്: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ
സഹകരണത്തോടെ ആവള ഗ്രാമദീപം വായനശാല വയോജനങ്ങള്‍ക്ക് വേണ്ടി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുവണ്ണൂര്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സിബി രവീന്ദ്രന്, വിജയന് ആവള, വി. പി.വേണു, പ്രേമാലയം വിനോദ്, വി. എം.നാരായണന്, പി.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ആവള പി.കെ.ശങ്കരക്കുറുപ്പ് സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രഷര്‍, ഷുഗര്‍ പരിശോധനയും നടന്നു.