വടകര: സിറ്റിസണ്‍ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന അഡ്വ: കെ.രഘുനാഥിന്റെ വിയോഗത്തില്‍ സിറ്റിസണ്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഇ.നാരായണന് നായര്‍ അധ്യക്ഷത വഹിച്ച
യോഗത്തില്‍ അജിത് പാലയാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊ: കെ.കെ.മഹ്മൂദ്, കെ.എം.പ്രകാശ്, കെ.പി.ചന്ദ്രശേഖരന്, ഇ.ഗോപാലകൃഷ്ണന്, ടി.ശ്രീധരന്, ടി.വി.വിനല്‍കുമാര്‍, പി.സി. ബല്‍റാം, പി.രാംദാസ്, രവീഷ് ജിഷു, എം.കെ.ഭരതന് എന്നിവര്‍ സംസാരിച്ചു. ടി.കെ.രാംദാസ് സ്വാഗതം പറഞ്ഞു.
