അഴിയൂര്‍: ദേശീയപാതയില്‍ തലശ്ശേരി പുന്നോലില്‍ ബൈക്കപകടത്തില്‍ 22 കാരന് മരിച്ചു. കണ്ണൂക്കര കേളു ബസാര്‍
ഡിസ്പെന്‍സറിക്ക് സമീപം താമസിക്കുന്ന മുക്കാളി പൂച്ച പറമ്പത്ത് മുഹമദ് സെയിനാണ് (22) മരിച്ചത്. കൂടെ യാത്ര ചെയ്ത കുഞ്ഞിപ്പള്ളി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം തലശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മാതാവ്: ഷാഹിദ. പിതാവ്: പരേതനായ സെമീര്‍.
സഹോദരിമാര്‍: സെന്‍ഹ ഷെറിന്, സന ഫാത്തിമ. സഹോദരീ ഭര്‍ത്താവ്: അര്‍ഷാദ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

സഹോദരിമാര്‍: സെന്‍ഹ ഷെറിന്, സന ഫാത്തിമ. സഹോദരീ ഭര്‍ത്താവ്: അര്‍ഷാദ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.