വടകര: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നറ്റ് സീറോ കേരളം ക്യാമ്പയിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. ജെടിഎസ് പരിസരത്താണ് വര്‍ണമനോഹരമായ ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. വിളവെടുപ്പ്
ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു വൈസ് ചെയര്മാന് പി കെ സതീശന്, രാജിതാ പതേരി, സിന്ധു പ്രേമന് ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും മറ്റു ജനപ്രതിനിധികളും സ്കൂള്‍ കുട്ടികളും അധ്യാപകരും പങ്കാളികളായി.
