നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധികര്‍ക്ക് കൈത്താങ്ങായി സിപിഎം നാദാപുരം ഏരിയ കമ്മിറ്റി ഓണക്കിറ്റുകള്‍
വിതരണം ചെയ്തു. വിലങ്ങാട് മേഖലയിലെ 500 കുടുംബത്തിന് അരിയും പലവഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റാണ് നല്‍കിയത്. പന്നിയേരി ഉന്നതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന് വിതരണം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി പി.പി.ചാത്തു അധ്യക്ഷനായി. എ.മോഹന്‍ ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ.ഇന്ദിര, വാണിമേല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.ചന്ദ്രബാബു, പന്നിയേരി ഊര് മൂപ്പന് വി.സി.കേളപ്പന്, കെ.സുനില്‍ കുമാര്‍
എന്നിവര്‍ സംസാരിച്ചു. വിലങ്ങാട് ലോക്കല്‍ സെക്രട്ടറി എന്‍.പി.വാസു സ്വാഗതവും സാബു മുട്ടത്ത് കുന്നേല്‍ നന്ദിയും പറഞ്ഞു.