നാദാപുരം: നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎയുമായി യുവാവും
യുവതിയും പിടിയിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , കമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നല രാത്രി പേരോട് -പാറക്കടവ് റോഡിൽ വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് ഇവരെ അറസ്റ്റ് ചെയ്തത്. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

