ആശുപത്രിയിലെ ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്നും ,കൊൽക്കത്തയോ, ഉത്തരേന്ത്യയിലോ അല്ല ഈ ഭീകരാവസ്ഥയെന്നും കേരളത്തിലെ നാദാപുരത്താണെന്നും മേഖലയിൽ താമസിക്കുന്നവരുടെ ജീവന് സുരക്ഷിതത്വം ഇല്ലെന്നും വോയ്സ് റെക്കോഡ് ചെയ്ത് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണം നടത്തി. സന്ദേശം ശ്രദ്ധയിൽ പെട്ടവരും മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി പ്രചരിപ്പിച്ചു.ഇതോടെ ഈ വോയ്സ് പോലീസിൻ്റെ ചെവിയിലും എത്തി ശബ്ദ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ പോലീസ് നടപടി
തുടങ്ങി.നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസിൻ്റ ചാരൻമാർ ആളെ തിരിച്ചറിഞ്ഞതായി സ്റ്റേഷനിൽ യുവാവിൻ്റെ നമ്പർ സഹിതം വിവരം നൽകി. പോലിസ് യുവാവിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനിൽ ഹാജരായ യുവാവ് തനിക്ക് അബദ്ധം പറ്റിയതാണെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചതോടെ പോലീസ് നടപടി താക്കീതിലൊതുക്കി വിട്ടയച്ചു.