കുറ്റ്യാടി: ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനദ്രോഹ സര്‍ക്കാര്‍ രാജി വെച്ചൊഴിയണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടോളിയില്‍ പ്രകടനം നടത്തി. വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, എലിയാറ ആനന്ദന്, ജമാല്‍ മൊകേരി, പി.പി.അശോകന്, വനജ ഒതയോത്ത്, കെ.കെ.രാജന്, എടത്തില്‍ ദാമോദരന്‍, എം.ടി.രവീന്ദ്രന്, കെ.പി.ബാബു, കുനിയില്‍ അനന്തന്, ടി.വി.രാഹുല്‍, അരുണ്‍ മുയ്യോട്ട്, എന്‍.പി.ജിതേഷ്, പി.കെ.ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.