നാദാപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് വനിതാസംഗമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. എം.കെ. രാധ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ ഓഫീസർ റനീഷ്,കെ.എം.മോഹൻദാസ് എന്നിവർ

വിവിധവിഷയങ്ങളിൽ ക്ലാസ്സെടുത്തു. സംസ്ഥാന കൗൺസിലർ പി.കെ.സുജാത, ബ്ലോക്ക് കൺവീനർ രാജലക്ഷ്മി, എ.കെ.ശശികല ,ടി.വി. മാതു, എൻ. പി. ജാനകി, വി.ടി. ലീല, കെ.കെ.ശാന്തകുമാരി,പി.ഇ.ലീല , ടി.പുഷ്പ, പി. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.