കോട്ടപ്പള്ളി: കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൈങ്ങോട്ടായിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിശില കോരപ്പാണ്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്

എടത്തട്ട രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ആദ്യ വില്പന ഉത്ഘാടനം വാർഡ് മെമ്പർ ഗോപിനാരായണൻ നിർവഹിച്ചു. ചടങ്ങിൽ കെ കെ ചന്ദ്രൻ , കെ ഇല്യാസ്, ടി. ദിവാകരൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എൽ.വി രാമകൃഷ്ണൻ സ്വാഗതവും പി.ടി.കെ രാജീവൻ നന്ദിയും പറഞ്ഞു .