നരിപ്പറ്റ: കുളങ്ങരത്ത് – വിലങ്ങാട് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2022ൽ ആരംഭിച്ച പ്രവൃത്ത 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. എന്നാൽ 3 വർഷം ആകാറായിട്ടും പകുതി പോലും ആയിട്ടില്ല. സ്ഥലം എം.എൽ.എ അടിയിന്തരമായി വിഷയത്തിൽ ഇടപെടണമെന്നും യോഗം

ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി. സാജിദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെടി ഫൈസൽ അധ്യക്ഷത വഹിച്ചു. ഹരിപ്രസാദ് നരിപ്പറ്റ, നിധിൻ മുരളി, ജഹീർ തെക്കയിൽ, ഷിജിൻ ലാൽ, അൻസൽ ടിപി തുടങിയവർ സംസാരിച്ചു.