കൊയിലാണ്ടി: തിക്കോടി അടിപ്പാത സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍
സ്റ്റേഷനകത്ത് സംഘര്‍ഷം. ജില്ലാ പഞ്ചായത്ത് മെംബര്‍ വി.പി.ദുല്‍ഖിഫിലിനെ പോലീസ് കൈയേറ്റം ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നാണ് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍ സ്റ്റേഷനില്‍ കസേരയില്‍ ഇരിക്കവെ പോലീസ് കസേര വലിച്ചു മാറ്റിയെന്നു പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ടി.ടി.ഇസ്മായില്‍, വി.പി.ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ സ്റ്റേഷനിലെത്തി സിഐ ശ്രീ ലാല്‍ ചന്ദ്രശേഖറുമായി സംസാരിച്ചു. നേതാക്കളെ വിട്ടയച്ചങ്കിലും പോകാന്‍ തയ്യാറാകാതെ നിന്നപ്പോള്‍ നീക്കിയതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും സിഐ അറിയിച്ചെങ്കിലും പിന്നീട് ഡിവൈഎസ്പി ഹരിപ്രസാദുമായി ഷാഫി പറമ്പില്‍ സംസാരിച്ചു. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് നേതാക്കള്‍ സ്റ്റേഷനില്‍ നിന്നു പിരിഞ്ഞ് പോയത്. തിക്കോടിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി
പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി സമരപന്തല്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

