കൊയിലാണ്ടി: വീടിനു മുന്നില്‍ നില്‍ക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മുത്താമ്പി റോഡില്‍ വളാശ്ശേരി താഴ മണി
(ദിനേശ്-55) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ടെയാണ് അപകടം. മുത്താമ്പി റോഡിലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന മണിയെ ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് പീടിക കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഓവ് ചാലിലേക്ക് തെറിച്ചുവീണു. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊയിലാണ്ടിയിലെ ഫുട്ബോള്‍ താരവും കരാട്ടെ
അധ്യാപകനുമായിരുന്നു. ഭാര്യ. സംഗീത. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

