തിരുവനന്തപുരം: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയര്‍ അധ്യാപകനെ പ്രധാനാധ്യാപകനാക്കിയതില് ചട്ടങ്ങള്‍
പാലിച്ചില്ലെന്ന് കണ്ടെത്തി ഡിഇഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസ് 15,000 രൂപ പിഴ അടക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കീം ഉത്തരവിട്ടു.
വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സീനിയറായിരുന്ന എം.സുലൈമാനെ മറികടന്ന് ജൂനിയറായ ആര്.ഷംസുദീനെ പ്രധാനാധ്യാപകനായി നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഉത്തരവ്. എം.സുലൈമാനാണ് നടപടി തേടി വിവരാവകാശ കമ്മിഷണറെ സമീപിച്ചത്. നിയമനത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കമ്മീഷന് കണ്ടെത്തി.
ഈ സ്ഥാപത്തില്‍ അബ്ദുല്‍ഹമീദ് കണിയാക്കണ്ടിയെ മാനേജറാക്കിയ നടപടിയിലും അപാകത കണ്ടെത്തി. ഇതുസംബന്ധിച്ച രേഖപോലും ഹാജരാക്കാന്‍ ഡിഇഒ ഓഫീസിന് കഴിഞ്ഞില്ല. ഈ വിദ്യാഭ്യാസ ഏജന്‍സിയുടെ ഭരണഘടന, നിയമന തീരുമാനങ്ങളുടെ മിനുട്സ്, നിയമനം നേടിയവരുടെ യോഗ്യത എന്നിവയൊന്നും ഡിഇഒ ഓഫീസ് വേണ്ടവിധം പരിശോധിച്ചില്ലെന്നും കമ്മിഷന് കണ്ടെത്തി.
പിഴത്തുക സപ്തംബര്‍ 30 നകം ഡിഇഒ ഓഫീസിലെ സൂപ്രണ്ട് ആരിഫ് മുഹമ്മദ് അടയ്ക്കണം. ഇല്ലെങ്കില്‍ ജില്ലാ കലക്ടര്‍ മുഖേന ജപ്തി നടപടികളിലൂടെ പണം വസൂലാക്കുമെന്നും വിവരാവകാശ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.