അഴിയൂര്‍: ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം പ്രവര്‍ത്തനം തുടങ്ങി. കെ.കെ.രമ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നു മൂന്നു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓപ്പണ്‍ ജിംനേഷ്യം പ്രവര്‍ത്തന സജ്ജമായി. കെ.കെ.രമ എംഎല്‍എ
ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപ ചെലവില്‍ ഇതിന് മേല്‍ക്കൂരയും പണിയുമെന്ന് അവര്‍ പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. അനുഷ ആനന്ദസദനം, കവിത അനില്‍ കുമാര്‍, ഫിറോസ് കാളാണ്ടി, പ്രദീപ് ചോമ്പാല, വി.കെ.അനില്‍കുമാര്‍, വി.പി.പ്രകാശന്, അജയ് മാളിയേക്കല്‍, പി.ടി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.