നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് നാദാപുരം ഏരിയ വളണ്ടിയർ സംഗമം കായക്കൊടി എ.എം.യു.പി. സ്കൂളിൽ വെച്ചു നടന്നു. സംഗമം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ പ്രഥമ ഡയരക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ കെ.ഹേമചന്ദ്രൻ അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങൾ കിപ്പ്

ചെയർമാൻ മജീദ് നരിക്കുനി, സൂര്യ ലൈഫ് കെയർ കോഴിക്കോട്, ഫയർ & റസ്ക്യൂ ഓഫീസർ സി.സന്തോഷ്, ജില്ലാ ട്രയിനിംഗ്കോഡിനേറ്റർ പി.അബ്ദുള്ള എന്നിവർഅവതരിപ്പിച്ചു. കൺവീനർ സോമനാഥൻ, ടി. കൃഷ്ണൻ, എ.റഹിം, അബ്ദുൾ ലത്തീഫ്, മോഹൻദാസ്കായക്കൊടി, ടി.നഫീസ, കെ.പി. കണാരൻ, ജലിൽ കായക്കൊടി എന്നിവർ പ്രസംഗിച്ചു.