വടകര: അടക്കാതെരു വടകര ലയൺസ് ക്ലബ്ബും, എ.ആർ.നഗർ റസിഡന്റ്സ്അ സോസിയേഷനും, ജെ.ടി.എസ് നഗർ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇഖ്റ ഹോസ്പിറ്റൽ, മലബാർ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ വൃക്ക ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്

നടത്തി. വടകര എം. എൽ. എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു എ. ആർ നഗർ സെക്രട്ടറി റഫീക്ക് വടക്കയിൽ ജെ.ടി എസ് നഗർ സെക്രട്ടറി ബാബുരാജ് ഇ, ഡോ ദർശന (ഇഖ്റ ഹോസ്പിറ്റൽ) എന്നിവർ പ്രസംഗിച്ചു. ചൈത്രം ചന്ദ്രൻ സ്വാഗതവും,സുരേന്ദ്രൻ നന്ദിയും പറഞ്ഞു.