നാദാപുരം: ലഹരി മാഫിയയുടെ കണ്ണികള്‍ തങ്ങളുടെ ഗ്രാമത്തിലേക്കും വ്യാപിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരൊത്തു
ചേര്‍ന്ന് വരിക്കോളിയില്‍ ജാഗ്രത സമിതി രൂപവത്കരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയില്‍ നിന്നു നിരോധിത ലഹരി വസ്തു പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഒന്നാകെ രംഗത്തിറങ്ങിയത്. ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്ത ജാഗ്രതാ സദസില്‍ എം.കെ.വിനീഷ്, സി.ആര്.ഗഫൂര്‍, കെ.വി.ഗോപാലന്, എസ്.എം.അഷ്റഫ്, എം.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ടി.ലീന അധ്യക്ഷയായിരുന്നു. തുടര്‍ നിരീക്ഷണത്തിനായി 20 അംഗ വളണ്ടിയര്‍ സംഘത്തെ നിയോഗിച്ചു.
