വടകര: കേരളം കള്ളക്കടത്ത്കാരുടേയും കൊലപാതകികളുടേയും പറുദീസയാക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലനടത്തി. ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത

വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ,കെ.പി. കരുണൻ , കളത്തിൽ പീതാംബരൻ , കരിമ്പനപ്പാലം ശശിധരൻ, സുധീർകുമാർ,പുറന്തോടത്ത് സുകുമാരൻ, പി.ടി.കെ നജ്മൽ , പി എസ്സ് രജിത്ത്, രൻജിത്ത് കണ്ണോത്ത്, കമറുദ്ദീൻ പി.പി.സി. നിജിൻ,സത്യൻ കടിയങ്ങാട്, കാവിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാജേഷ് ചോറോട് സ്വാഗതം പറഞ്ഞു. അജിത്ത് പ്രസാദ് നന്ദി പറഞ്ഞു.