വടകര: മലയാള നാടകവേദിയുടെ ഗതി നിര്‍ണയിച്ച കെപിഎസി എന്ന കലാപ്രസ്ഥാനം പ്ലാറ്റിനം ജൂബിലി നിറവില്‍. രാഷ്ട്രീയ
കേരളത്തിന്റെ ചരിത്രപഥങ്ങളില്‍ ജ്വലിച്ചുനില്ക്കുന്ന കെപിഎസിയുടെ വാര്‍ഷികവും തോപ്പില്‍ഭാസി എന്ന അതുല്യ നാടക പ്രതിഭയുടെ ജന്മശതാബ്ദി ആഘോഷവും 10 ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെപിഎസിയുടെ അറുപത്തി ഏഴാമത് നാടകമായ ഉറൂബിന്റെ ‘ഉമ്മാച്ചു’വിന്റെ അരങ്ങേറ്റവും ചടങ്ങിന്റെ ഭാഗമായി നടക്കും.
രാവിലെ 9.30 ന് ‘കേരളത്തിന്റെ സാംസ്കാരിക നവോഥാനവും കെപിഎസിയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എഴുത്തുകാരന് എം.മുകുന്ദന് ഉദ്ഘാടനം ചെയ്യും. പി.ഹരീന്ദ്രനാഥ്, ബൈജു ചന്ദ്രന്, ഇ.പി.രാജഗോപാല്‍, സജയ്.കെ.വി തുടങ്ങിയവര്‍
പങ്കെടുക്കും. ഉച്ചയ്ക്ക് 12 ന്് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ ആദരിക്കും. ഗായകന് വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്യും. തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥിയാകും. ഇ.വി.വത്സന്, ഗിരിജ കായലാട്ട്, എല്‍സി സുകുമാരന്‍, അജിത നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന തോപ്പില്‍ ഭാസി അനുസ്മരണം ചലച്ചിത്ര സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയന് എംഎല്‍എ, തോപ്പില്‍ ഭാസിയുടെ മക്കളായ സുരേഷ് തോപ്പില്‍, സോമന് തോപ്പില്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് കെപിഎസി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘ഗാനമാലിക’ അരങ്ങേറും.
വൈകീട്ട് ആറ് മണിക്ക് കെപിഎസിയുടെ പുതിയ നാടകം ‘ഉമ്മാച്ചു’ അരങ്ങിലെത്തും. നാടകാവതരണം സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അധ്യക്ഷത
വഹിക്കും. സുവനീര്‍ പ്രകാശനം വടകര നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.പി.ബിന്ദു യുഎല്‍സിസിഎസ് ചെയര്മാന് പാലേരി രമേശന് നല്കി നിര്‍വഹിക്കും. കെപിഎസി സെക്രട്ടറി അഡ്വ. എ.ഷാജഹാന്, ടി.വി.ബാലന്, കെ.കെ.ബാലന്, ടി.പി.ഗോപാലന്, പുറന്തോടത്ത് സുകുമാരന്‍, അഡ്വ.സി.വിനോദ്, ടി.വി.ബാലകൃഷ്ണന്, ബാബു പറമ്പത്ത്, ടി.എന്‍.കെ.ശശീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിക്കും. ഈ നാടകത്തിന്റെ രചന സുരേഷ് ബാബു ശ്രീസ്ഥയും സംവിധാനം മനോജ് നാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് പി.ഹരീന്ദ്രനാഥ്, കണ്‍വീനര്‍ എന്‍.എം.ബിജു, ട്രഷറര്‍ ആര് സത്യന്, കെ.രജിത്ത് കുമാര്‍, പി. അനീഷ് എന്നിവര്‍ പങ്കെടുത്തു.