കോഴിക്കോട്: തിരുവള്ളൂര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നേഴ്സായ എം.എം.ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ഉടന്‍ ലഭിക്കും.
പണം നല്കാന് മന്ത്രി എം.ബി.രാജേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
15 വര്‍ഷമായി ഇവര്‍ പാലിയേറ്റീവ് നേഴ്സാണ്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ ഏഴിന് അകാരണമായി ജോലിയില്‍ നിന്ന് പുറത്താക്കിയതായും വേതനം തടഞ്ഞുവെച്ചതായും പരാതിയില്‍ പറയുന്നു. പ്രായമായ അമ്മയും ജോലിക്ക് പോകാനാകാത്ത ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന ശുഭയുടെ കുടുംബത്തിന് ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. നിലവില്‍ കോടതിയുടെ അനുമതിയോടെ ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. പഞ്ചായത്ത് പാലിയേറ്റീവ് പ്രൊജക്ടിനായി ഒമ്പതു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും തന്റെ വേതനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ അദാലത്തില്‍ എത്തിയത്.
കോടതി ഉത്തരവിന് വിരുദ്ധമായ പഞ്ചായത്ത് നടപടി കോടതി അലക്ഷ്യമാണെന്നും തനത് ഫണ്ടില്‍ നിന്ന് ശമ്പളം നല്കി കോടതി വിധി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.