നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം നരിപ്പറ്റയില്‍ നടന്നു. സമാപനത്തിന്റെ ഭാഗമായി നരിപ്പറ്റ
ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ഓപ്താല്‍മിക്ക് മൊബൈല്‍ യൂണിറ്റിലെ നേത്രരോഗവിദഗ്ധരായ ഡോ.ചിത്ര, ഡോ.വിജയന് എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്, പോസ്റ്റര്‍ പ്രദര്‍ശനം, ഫ്ലാഷ് മോബ് എന്നിവ ന
ടന്നു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ 18 ആശാപ്രവര്‍ത്തകരെ ചടങ്ങില്‍ അഭിനന്ദിച്ചു.
നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളിയുടെ അധ്യക്ഷതയില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.രാജേന്ദ്രന്, ഡെപ്യൂട്ടി ഡിഎംഒ. ഡോ. ലതിക.വി.ആര്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി.കെ.ഷാജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഷാജു ടോം പ്ലാക്കല്‍, നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ്.ഷാരോണ്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. റോയ് റോജസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ.ടി.മുഹ്സിന്, കുറ്റ്യാടി താലൂക്ക് ആശുപത്രി
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ടി.ശിവദാസന്‍, ഓപ്റ്റോമെട്രിസ്റ്റ് എം.ശരീഫ് എന്നിവര്‍ സംസാരിച്ചു. നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്.സന്തോഷ്കുമാര്‍ നന്ദി പറഞ്ഞു.