വടകര: വായന. വാക്ക്. വര. വടകര. ഈയൊരു പേരില്‍ വേറിട്ട സാംസ്കാരിക പരിപാടിയുമായി സഫ്ദര്‍ ഹാഷ്മി നാട്യസംഘം.
മൂന്ന് പതിറ്റാണ്ട് വടകരയുടെ കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സഫ്ദര്‍ ഹാഷ്മി നാട്യസംഘം വീണ്ടും ഉണര്‍വിന്റെ പാതയില്‍.
തെരുവുനാടകങ്ങളും നാടന്പാട്ടരങ്ങുകളും രാജ്യാന്തര ചലച്ചിത്രമേളകളും സംഘടിപ്പിച്ചിരുന്ന നാട്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന 17 മുതല്‍ 22 വരെ വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ രാജ്യാന്തര പുസ്തകോത്സവം നടക്കും. ഇതിനൊപ്പം ആറു ദിവസങ്ങളിലായി തുടര്‍ച്ചയായി നിരവധി സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ വടകരയുടെ മുദ്ര പതിപ്പിച്ച മണ്മറഞ്ഞ പ്രതിഭകളുടെ ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ചും കേരളത്തിലെ പ്രതിഭാധനരായ നിരവധി വ്യക്തിത്വങ്ങള്‍ക്ക് വടകരയുടെ ആദരമര്‍പ്പിച്ചുമാണ് പുസ്തകോത്സവത്തിലെ സാംസ്കാരിക പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
സെപ്റ്റംബര്‍ 17 ന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമുള്ള ആദരം വടകരയുടെ ജനപ്രതിനിധികളായ ഷാഫി പറമ്പില്‍ എംപിയും കെ.കെ.രമ എംഎല്‍എയും വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവും ചേര്‍ന്ന് അര്‍പിക്കും. തുടര്‍ന്ന് ആട്ടം സിനിമയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളില്‍ നടക്കുന്ന കവിതാക്യാമ്പ്, കഥാക്യാമ്പ്, തിരക്കഥാക്യാമ്പ് എന്നിവയില്‍ ബെന്യാമിന്, ഉണ്ണി.ആര്, സുഭാഷ്
ചന്ദ്രന്, ആര്.രാജശ്രീ, വിനോയ് തോമസ്, ബിപിന്‍ ചന്ദ്രന്, പി.വി.ഷാജി കുമാര്‍, വീരാന്‍ കുട്ടി, ഷീജ വക്കം തുടങ്ങി കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. കടത്തനാടന്‍ ചിത്രകല കൂട്ടായ്മ കചികയുമായി സഹകരിച്ചുകൊണ്ട് ചിത്രകലാ ക്യാമ്പും ചിത്രപ്രദര്‍ശനവും നടക്കും. നിലമ്പൂര്‍ ആയിഷ, മുതിര്‍ന്ന ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു, കല്‍പ്പറ്റ നാരായണന്, ഇ.വി.വത്സന് തുടങ്ങിയ എഴുത്തുകാരെയും കലാപ്രവര്‍ത്തകരെയും ആദരിക്കും. ഉത്സവത്തിന്റെ കര്ട്ടന് റൈസിംങ് ഒമ്പതാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പ്രമുഖ അഭിനേത്രിയും കാന്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവുമായ ദിവ്യ പ്രഭ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി.സി.രാജേഷ്, ജനറല്‍ കണ്‍വീനര്‍ കെ.ബിനുകുമാര്‍, വി.കെ.സുരേഷ്,
ഗീത മോഹന്‍, ആര്.ഷിജു, രമേഷ് രഞ്ജനം എന്നിവര്‍ പങ്കെടുത്തു.