വടകര: പോസ്റ്റോഫീസുകളില്‍ ബിസിനസിന്റെ പേരിലുള്ള പീഢനങ്ങളും അവകാശ നിഷേധങ്ങളും വിലക്കി കൊണ്ട് ചീഫ്
പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുക, വടകര റെയില്‍വേ സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി ആര്‍എംഎസ് ഓഫീസ് കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് (എഫ്എന്‍പിഒ) വടകര ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ വടകര പോസ്റ്റല്‍ ഡിവിഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ജീവനക്കാര്‍ പോസ്റ്റല്‍ സൂപ്രണ്ടിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. പ്രതിഷേധ മാര്‍ച്ച് എന്‍യുജിഡിഎസ് സംസ്ഥാന ട്രഷറര്‍ പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
എഫ്എന്‍പിഒ സംസ്ഥാന വൈസ് പ്രസിഡന്റ് വി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ കണ്‍വീനര്‍ സി ആര് കുഞ്ഞി
മുഹമ്മദ്, എം കെ ശ്രീഹരി, പ്രബീഷ്, സി ആര് ദിപിന് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരായത്.

എഫ്എന്‍പിഒ സംസ്ഥാന വൈസ് പ്രസിഡന്റ് വി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ കണ്‍വീനര്‍ സി ആര് കുഞ്ഞി
