നാദാപുരം: പതിനാല് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായെന്ന വ്യാജ സന്ദേശം പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരിയായ പുറമേരി സ്വദേശിനിയുടെ മാതാവ് ഓണ്‍ലൈന്‍ ഷോപ്പിംഗ് നറുക്കെടുപ്പില്‍ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് പല തവണകളായി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി എടുക്കുകയുമായിരുന്നു. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷങ്ങളുടെ സമ്മാനം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്കു മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിലും നാദാപുരം പോലീസിലും പരാതി നല്‍കുകയായിരുന്നു. സംഭവില്‍ രമേഷ് കുമാര്‍, സോഹന്‍ കുമാര്‍, ജസ്പ്രീത് സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് മാസത്തിനിടെ നാദാപുരം മേഖലയില്‍ 10 ലക്ഷത്തോളം രൂപയാണ് ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.