മാഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാസനാഥന് മാഹിയിലെ പോണ്ടിച്ചേരി സര്‍വ്വകലാശാല കേന്ദ്രം സന്ദര്‍ശിച്ചു.
ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായി സര്‍വ്വകലാശാല കേന്ദ്രവും കമ്മ്യൂണിറ്റി കോളജും സന്ദര്‍ശിക്കാന്‍ എത്തിയ കൈലാസനാഥനെ സര്‍വ്വകലാശാല കേന്ദ്രം തലവനും കമ്മ്യൂണിറ്റി കോളജ് പ്രിന്‍സിപ്പാളുമായ പ്രൊഫ എം.പി.രാജന് പൊന്നാട അണിയിച്ച് ആദരിച്ചു. അഝ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയ ആശംസാ കേക്ക് ഗവര്‍ണര്‍ മുറിച്ചു. കേന്ദ്ര സര്‍വകലാശാല മാഹി കേന്ദ്രത്തിന്റെയും കമ്മ്യൂണിറ്റി കോളജിന്റെയും വികസന സാധ്യതകളെ സംബന്ധിച്ച് എംഎല്‍എ രമേശ് പറമ്പത്ത്, റീജിണല്‍ അഡ്മിനിസ്ട്രേറ്റര്‍ മോഹന്‍കുമാര്‍, സെന്റര്‍ ഹെഡ് രാജന് എന്നിവരുമായി ഗവര്‍ണര്‍ സംസാരിച്ചു.
സര്‍വ്വകലാശാല മാഹി കേന്ദ്രം വക മാതൃകാ ചുണ്ടന് വള്ളം സമ്മാനമായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

