വട്ടോളി: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.
നിയോജകമണ്ഡലത്തിലെ നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റോഡുകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തില്‍ 1.63 കോടി രൂപയില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനത്തില്‍ ആരംഭിച്ച റോഡുകളാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്ഥിരം സമിതി അംഗം ഹേമ മോഹന്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം പി കുഞ്ഞിരാമന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വനജ ഒതോത്ത്,
നവ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.