കുന്നുമ്മക്കര: കണ്‍സ്യൂമര്‍ ഫെഡറേഷന്റെ സഹകരണത്തോടെ കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തക്ക് തുടക്കം. കുന്നുമ്മക്കര ജംഗ്ഷനില്‍ ആരംഭിച്ച സഹകരണ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് കെ.കെ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. 13 ഇനം
സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ 26ല്‍ പരം ഭക്ഷ്യ സാധനങ്ങളാണ് കുറഞ്ഞ വിലയില്‍ ഓണചന്തയില്‍ നിന്നു ലഭിക്കുന്നത്. ചന്ത 14 വരെ തുടരും. കെ ഗീത അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളത്തില്‍ രാഘവന് നായര്‍, പ്രസീത് കുമാര്‍, രജീഷ് കെ.വി, രാജില്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു
